വിക്രം കേന്ദ്ര കഥാപാത്രമായ ‘കോബ്ര’ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം 23ന് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 23ന് പകരം ഈ മാസം 30നായിരിക്കും ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യുക എന്നും അഭ്യൂഹങ്ങളുണ്ട്.
അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. ഒക്ടോബറില്‍ ചിത്രം ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യുമെന്നും സൂചനകളുണ്ട്. ആഗസ്റ്റ് 31 നാണ് കോബ്ര തിയേറ്ററുകളില്‍ എത്തിയത്. വന്‍ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് അതനുസരിച്ച് ഉയരാന്‍ കഴിഞ്ഞില്ല.
സിനിമയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സംവിധായകന് നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അജയ് ജ്ഞാനമുത്തു പറഞ്ഞിരുന്നു.
Read more
സിനിമയുടെ ക്ലൈമാക്സ് നിരാശപ്പെടുത്തിയെന്ന് ഒരു പ്രേക്ഷകന് പറഞ്ഞപ്പോള്‍ നായകന് തന്റെ കുറ്റകൃത്യങ്ങളില്‍ നിന്ന് നിസാരമായി രക്ഷപ്പെടുന്നത് ധാര്‍മികമല്ല എന്നാണ് സംവിധായകന് പ്രതികരിച്ചത്.