തായ്‌ലണ്ടില്‍ ആരംഭിച്ച മലയാള സിനിമയുടെ ചിത്രീകരണം നാട്ടുകാര്‍ തടഞ്ഞു

തായ്‌ലണ്ടില്‍ ചിത്രീകരണമാരംഭിച്ച മലയാള സിനിമ ‘ആക്ഷന്‍ 22’ വിനെതിരെ നാട്ടുകാര്‍. തായ്ലന്റിലെ തായ്പ്പോങ്ങിലുള്ള നാട്ടുകാരാണ് ചിത്രീകരണം തടഞ്ഞത്. തായ്ലന്റ് ഗവണ്‍മെന്റിന്റെ അനുമതിയോടെ ആരംഭിച്ച ചിത്രീകരണമാണ് നാട്ടുകാര്‍ ഇറങ്ങി തടഞ്ഞത്.

സംവിധായകന്‍ ലിഞ്ചു എസ്തപ്പാന്‍, കണ്‍ട്രോളര്‍ ഡി മുരളി, മ്യൂസിക് ഡയറക്ടര്‍ സുബൈര്‍ അലി ഖാന്‍, ശ്രീ പ്രസാദ്, രാജീവ് മാനന്തവാടി, ജ്യോതിഷ് ജോസ്, തുടങ്ങിയവരുമായി തായ് പോലീസ് നടത്തിയ ചര്‍ച്ചയില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചു എങ്കിലും അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണം പുനരാരംഭിക്കാതെ തിരിച്ചു പോരുകയായിരുന്നു.

ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ സെറ്റ് ഇട്ട് തുടര്‍ ചിത്രീകരണം ആരംഭിക്കുകയുള്ളു എന്നാണ് സംവിധായകനും, നിര്‍മ്മാതാവും അറിയിച്ചിരിക്കുന്നത്.

Read more

മലയാളത്തിലെയും തമിഴിലെയും പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. 2018 ല്‍ തായ്ലന്റിലെ ഒരു ഗുഹയില്‍ പെട്ടുപോയ കുട്ടികളെ 13 ദിവസം കൊണ്ട് രക്ഷിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘ആക്ഷന്‍ 22’ ഒരുക്കിയിരിക്കുന്നത്.