പ്രേക്ഷകാഭിപ്രായം മാനിച്ച ചിയാന്‍ വിക്രത്തിന്റെ കോബ്ര സിനിമയുടെ 20 മിനിറ്റ് വെട്ടിക്കുറച്ചതായി അണിയറ പ്രവര്‍ത്തകര്‍. മൂന്ന് മണിക്കൂര്‍ ആയിരുന്നു സിനിമയുടെ ദൈര്‍ഘ്യം. ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യര്‍ഥന മാനിച്ചാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പുതിയ പതിപ്പ് സെപ്റ്റംബര്‍ ഒന്ന് വൈകിട്ട് മുതല്‍ തിയറ്ററുകളിലെത്തും. ഓഗസ്റ്റ് 31ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്നും 12 കോടി വാരിയിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്ന ചിത്രം ആര്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു.
ഇമൈക്ക നൊടികള്‍, ഡിമോണ്ടെ കോളനി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.
Read more
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പഠാന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.