മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യുവാനായി ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്ന അത്രയും തുക നല്‍കാന്‍ സാധ്യമല്ല എന്ന് തിയേറ്റര്‍ ഉടമകള്‍ .തിയേറ്റര്‍ റിലീസ് ചെയ്യാന്‍ ആന്റണി പെരുമ്പാവൂര്‍ റിസ്‌ക് എടുക്കണം മരക്കാര്‍ തിയേറ്ററുകളില്‍ കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിക്കും. പത്ത് കോടി രൂപ അഡ്വാന്‍സ് നല്‍കാനും തയ്യാറാണ് എന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ ഒടിടി പ്ലാറ്റ്ഫോമിനേക്കാള്‍ അധികം തുക ലഭിക്കുമെന്നും തിയേറ്റര്‍ ഉടമകള്‍ കൂട്ടിച്ചേര്‍ത്തു.
ഓണത്തിന് മരക്കാര്‍ റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചിരുന്നു. സിനിമ മോശമായാല്‍ പോലും മൂന്നാഴ്ച്ച പ്രദര്‍ശിപ്പിക്കാം എന്നും തിയേറ്റര്‍ ഉടമകള്‍ നല്‍കിയിരുന്നു. ഇതിനു ശേഷമാണ് മരക്കാര്‍ ഒടിടി റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചത്.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മരക്കാര്‍ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെ തന്നെ വിഷയത്തില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളും രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മരക്കാര്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുവാന്‍ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂര്‍ മൂന്നോട്ടുവെച്ചിരുന്നു.
Read more
തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നുമുള്‍പ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെക്കുന്നത്. ഇതോടൊപ്പം സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ചേംബര്‍ ഭാരവാഹികളെ അറിയിച്ചു.