ഇത് എടപ്പാള്‍ ഓട്ടമല്ലേ? ടിനി ടോമിന്റെ 'ഓട്ടം' കണ്ട് സോഷ്യല്‍ മീഡിയ; 'രണ്ട്' സിനിമ ചര്‍ച്ചയാകുന്നു

എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തോടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത് കുപ്രസിദ്ധമായ എടപ്പാള്‍ ഓട്ടമാണ്. ശബരിമല പ്രക്ഷോഭത്തിനിടെ നടന്ന എടപ്പാള്‍ ഓട്ടത്തിനെ അനുസ്മരിപ്പിക്കുന്ന ‘രണ്ട്’ സിനിമയിലെ രംഗം ചര്‍ച്ചയാവുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ ചിത്രത്തിലെ ടിനി ടോമിന്റെയും കൂട്ടരുടെയും ഓട്ടമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ കെ.ജി.പി പാര്‍ട്ടിയുടെ നേതാവായ നളിനന്‍ എന്ന കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഒരു നിര്‍ണായക രംഗത്തില്‍ നളിനനും കൂട്ടരും ഓടുന്ന ഒരു രംഗം എടപ്പാള്‍ ഓട്ടത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. സംഘപരിവാര്‍ എങ്ങനെയാണ് ഓരോ സാഹചര്യങ്ങളെയും മുതലെടുക്കാന്‍ ശ്രമിക്കുന്നതെന്ന് രണ്ട് സിനിമയില്‍ കാണിക്കുന്നുണ്ട്.

Read more

ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് നവാഗതനായ സുജിത് ലാല്‍ സംവിധാനം ചെയ്ത രണ്ട് എന്ന സിനിമ സമകാലിക സാമൂഹിക സാഹചര്യങ്ങളെ വരച്ചിടാനും ചര്‍ച്ച ചെയ്യാനുമാണ് ശ്രമിച്ചിരിക്കുന്നത്.