'സലോമി ചേച്ചീടെ പ്രായത്തെ ഓര്‍ത്തെങ്കിലും നീ വെറുതെ വിടുമെന്ന് വിചാരിച്ചു കേട്ടോ'; പ്രണയിക്കാന്‍ കൊതിപ്പിക്കുന്ന ലൂക്ക- വീഡിയോ

യുവ മനസ്സുകളില്‍ പ്രണയം നിറച്ച് കടന്നു പോയ ചിത്രമാണ് ടൊവീനോ തോമസും അഹാന കൃഷ്ണയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ലൂക്ക. ടൊവിനോ തോമസ് എന്ന നടന്റെ വ്യത്യസ്തത നിലനിര്‍ത്തുന്ന മറ്റൊരു കഥാപാത്രത്തെ കാണിച്ചു തന്ന ലൂക്ക അഹാന കൃഷ്ണ എന്ന നടിയുടെ പുതിയ മുഖവും, സാദ്ധ്യതയും അടയാളപ്പെടുത്തുന്ന ചിത്രം കൂടിയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയരംഗങ്ങള്‍ യുട്യൂബിലൂടെ പുറത്തുവന്നിരിക്കുന്നു. സിനിമയുടെ ഡിവിഡി റിലീസിന് മുന്നോടിയായാണ് സിനിമയിലെ പ്രധാനരംഗങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ടൊവീനോയുടെ അമളി പറ്റിയ പ്രൊപ്പോ സല്‍ രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

Read more

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രം കലാകാരനും ശില്‍പിയുമായ ലൂക്കയുടെ കഥയാണ് പറഞ്ഞത്. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്.