ആമിയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ടൊവീനോയും

കമല്‍ ചിത്രം ആമിയില്‍ യുവനായകന്‍ ടൊവീനോ തോമസും. മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെയാണ് താടിയും മുടിയും വളര്‍ത്തിയ ടൊവീനോയും ചിത്രത്തിലുണ്ടെന്ന സര്‍പ്രൈസ് അവതരിപ്പിച്ചത്.

കമലാജി നിങ്ങള്‍ ഇതുവരെ എത്രപേരെ പ്രണയിച്ചിട്ടുണ്ട് ? അതിപ്പോ 17 പുരുഷന്മാരെയും 12 സ്ത്രീകളെയും 6 കുട്യോളേയം 3 നായ്ക്കളേം, ഒരു പൂച്ച്യേം 2 തത്തകളേം പ്രണയിച്ചിട്ടുണ്ട് എന്ന്് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

നേരത്തെ പൃഥ്വിരാജിന് നല്‍കാനായി വെച്ചിരുന്ന ഗസ്റ്റ് റോളിലാണ് ഇപ്പോള്‍ ടൊവീനോ തോമസ് എത്തിയിരിക്കുന്നത്. പൃഥ്വിക്ക് സമയമില്ലാത്തതിനാലാണ് ടൊവീനോയെ കാസ്റ്റ് ചെയ്തിരിക്കുന്നത്. കഥാപാത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ല.

https://www.facebook.com/theManjuWarrier/photos/a.265890360285299.1073741834.110402842500719/753426521531678/?type=3&theater