സംവിധായകന്‍ ടിപി ഗജേന്ദ്രന്‍ അന്തരിച്ചു

സംവിധായകനും നടനുമായ ടിപി ഗജേന്ദ്രന്‍ അന്തരിച്ചു. സംവിധായകനില്‍ നിന്ന് കോമഡി നടനായി മാറിയ ടിപി ഗജേന്ദ്രന്‍ ദീര്‍ഘനാളുകളായി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കിഡ്നി പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സക്ക് ശേഷം ഇന്നലെ വസതിയിലെത്തിയതിനെ പിന്നാലെയാണ് മരണം.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത സുഹൃത്താണ് ഗജേന്ദ്രന്‍. 1985-ല്‍ പുറത്തിറങ്ങിയ ‘ചിദംബര രഹസ്യം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്.

1988-ല്‍ വിസു, കെ ആര്‍ വിജയ, പാണ്ഡ്യന്‍, സീത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വീടു മണൈവി മക്കള്‍’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

ചീന താണ, ബജറ്റ് പത്മനാഭന്‍, മിഡില്‍ ക്ലാസ് മാധവന്‍, ബന്ദാ പരമശിവം തുടങ്ങി പതിനഞ്ചിലധികം ഹാസ്യ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.