രഞ്ജിത്ത് ശങ്കറുടെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ജയ് ഗണേഷ്’ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്ന വിവരമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. നവംബര്‍ 11ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. നവംബര്‍ ഒമ്പത് രാവിലെ 10.30ന് ആണ് ചിത്രത്തിന്റെ പൂജ നടക്കുക എന്നാണ് റിപ്പോര്‍ട്ട്.
തൃക്കാക്കര അമ്പലത്തിലാണ് പൂജ നടക്കുക. ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിട്ടാണ് നടക്കുക. ചിത്രത്തിന്റെ ഛായാഗ്രാഹണം ചന്ദു സെല്‍വരാജാണ് നിര്‍വഹിക്കുന്നത്. മഹിമ നമ്പ്യാര്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍ നടി ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തും.
ഒരിടവേളയ്ക്ക് ശേഷമാണ് ജോമോള്‍ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. രവീന്ദ്ര വിജയ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഉണ്ണി മുകുന്ദന്‍ ഫിലിസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എന്‍ ബിയോണ്ടും ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മ്മിക്കുന്നത്.
അതേസമയം, ഓഗസ്റ്റില്‍ ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയില്‍ വച്ചാണ് ജയ് ഗണേഷ് സിനിമ ഉണ്ണി മുകുന്ദന്‍ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. മാളികപ്പുറം സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ ഗണപതിയാവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയിരുന്നു.
Read more
മിത്ത് വിവാദം ചര്‍ച്ചയായിരുന്ന സമയത്ത് പ്രഖ്യാപിച്ച സിനിമയ്ക്ക് അതുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രംഗത്തെത്തിയിരുന്നു. മിത്ത് വിവാദം നടക്കുന്നതിന് ഒരു മാസം മുമ്പേ ഫിലിം ചേമ്പറില്‍ സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞത്.