ഉണ്ണി അങ്കിളിന്റെ അടുത്ത് നരേന്ദ്ര മോദി അപ്പൂപ്പന്റെ പാവ വരെയുണ്ട്; 'മാളികപ്പുറം' സഹതാരങ്ങള്‍ പറയുന്നു

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘മാളികപ്പുറം’ സിനിമയ്ക്ക് പ്രശംസകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വേഷമിട്ട ദേവനന്ദ, ശ്രീപഥ് എന്നീ ബാലതാരങ്ങളുടെ പ്രകടനവും പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. ഇതിനിടെ ഉണ്ണി മുകുന്ദന്റെ പാവ കളക്ഷനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദേവനന്ദയും ശ്രീപഥും.

സൂപ്പര്‍ ഹീറോ പാവകളോട് ഏറെ കമ്പമുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. തന്റെ പാവകളുടെ കളക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിട്ടുമുണ്ട്. സൂപ്പര്‍മാന്‍ പാവകളാണ് ഇതില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതെന്നും നടന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നടന്റെ പാവ ശേഖരത്തില്‍ നരേന്ദ്ര മോദിയുടെ പാവ വരെ ഉണ്ടെന്നാണ് ദേവനന്ദയും ശ്രീപഥും പറയുന്നത്.

ഉണ്ണി അങ്കിളിന്റെ പാവ ശേഖരത്തില്‍ ‘നരേന്ദ്ര മോദി’ അപ്പൂപ്പന്റെ വരെ പാവയെ കണ്ടിട്ടുണ്ട്. സ്പൈഡര്‍മാന്‍, സൂപ്പര്‍മാന്‍ തുടങ്ങി ഡിസ്‌നി കളക്ഷന്‍സ് മുതല്‍ സ്വന്തം ടോയ് വരെയുണ്ട്് എന്നാണ് ദേവനന്ദയും ശ്രീപഥും ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, മാളികപ്പുറം സിനിമയ്ക്ക് പ്രശംസകളാണ് ലഭിക്കുന്നത്. കേരളത്തിന്റെ കാന്താര എന്നാണ് പലരും സിനിമയെ വിശേഷിപ്പിക്കുന്നത്. ഡിസംബര്‍ 30ന് ആണ് സിനിമ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ജിസിസി റിലീസും ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും സിനിമ പ്രദര്‍ശിപ്പിക്കും.

Read more

മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ, ബംഗളൂരു, ചെന്നൈ, വെല്ലൂര്‍, പോണ്ടിച്ചേരി, സേലം, ട്രിച്ചി, തിരുനല്‍വേലി, മധുരൈ, തിരുപ്പൂര്‍, കോയമ്പത്തൂര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 130 സ്‌ക്രീനുകളിലാണ് ചിത്രം എത്തുക.