അനൂപ് മേനോന്‍, പ്രകാശ് രാജ് കൂട്ടുകെട്ടില്‍ പൊളിറ്റിക്കല്‍ ഡ്രാമയുമായ് കണ്ണന്‍ താമരക്കുളം; 'വരാല്‍' ടൈറ്റില്‍ പോസ്റ്റര്‍

അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാല്‍.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരു ക്കുന്നത് അനൂപ് മേനോന്‍ ആണ്.ടൈം ആഡ്‌സ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ പി.എ സെബാസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ഭാഗമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം രവി ചന്ദ്രന്‍ ആണ് നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍.

Read more

പ്രൊജക്ട് കോഡിനേറ്റര്‍- അജിത്ത് പെരുമ്പള്ളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ.ആര്‍ പ്രകാശ്, പി.ആര്‍.ഒ-വാഴൂര്‍ ജോസ് ,പി.ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. സെപ്തംബര്‍ ആദ്യ വാരത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ്.