'വരനെ ആവശ്യമുണ്ട്' ഇന്ന് തിയേറ്ററുകളില്‍

ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ ഒരുക്കുന്ന “വരനെ ആവശ്യമുണ്ട്” തിയേറ്ററുകളിലെത്തി. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ സുരേഷ് ഗോപിയും ശോഭനയും പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ആദ്യമായി ജോഡികളായി എത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് വരനെ അവശ്യമുണ്ട്. കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി പ്രൊഡ്യൂസറുടെ കുപ്പായമണിയുകയാണ്. ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ലാലു അലക്‌സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തും.

Read more

Image may contain: 4 people, people standing and text