അവന്‍ കുളത്തില്‍ ചാടി, ഇനി ആറ്റിലല്ലേ പൊങ്ങൂ; സൗബിനും മഞ്ജുവാര്യരും; വെള്ളരിപ്പട്ടണം രണ്ടാം ടീസര്‍

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വെള്ളരി പട്ടണം’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രം ആക്ഷേപ ഹാസ്യ സ്വഭാവമുള്ളതായിരിക്കും എന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഹേഷ് വെട്ടിയാരും മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ഫുള്‍ ഓഫ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മഞ്ജുവിനും സൗബിനും പുറമെ സലീം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണ നായര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മധു വാസുദേവന്‍ വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് സച്ചിന്‍ ശങ്കര്‍ മന്നത്താണ്.

Read more