മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്രസിനിമ മാമാങ്കത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് വേണു കുന്നപ്പിള്ളി. താങ്ക്് യൂ ലാലേട്ടാ ലൗവ് യു എന്നാണ് നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് നമുക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ഇതിനിടെ ചിത്രത്തിന്റെ റിലീസ് നവംബര്‍ 21ല്‍ നിന്നും മാറ്റി ഡിസംബര്‍ 12 ആക്കിയിരിക്കുകയാണ്.ഇതോടെ ക്രിസ്തുമസിന് റിലീസ് ചെയ്യുവാനിരുന്ന മമ്മൂട്ടി ചിത്രം ഷൈലോക്ക് റിലീസ് മാറ്റി വെക്കുകയുണ്ടായി.
കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
മാമാങ്കത്തില്‍ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്.