വെട്രിമാരന്റെ ‘വിടുതലൈ’ ഒ.ടി.ടിയിലേക്ക്. തിയേറ്ററില്‍ ഗംഭീരപ്രകടനം കാഴ്ത വെച്ച ചിത്രം ഏപ്രില്‍ 28ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. സീ ഫൈവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മാര്‍ച്ച് 31ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
തിയേറ്ററില്‍ റിലീസ് ചെയ്ത പതിപ്പില്‍ ഇല്ലാതിരുന്ന ഭാഗങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി കൂടുതല്‍ ദൈര്‍ഘ്യമുള്ള പതിപ്പായിരിക്കും ഒ.ടി.ടിയില്‍ എത്തുക. അടിച്ചമര്‍ത്തപ്പെടുന്നവരുടെ കഥയാണ് വിടുതലൈ. ഹാസ്യതാരമായ സൂരിയുടെ ആദ്യ നായക വേഷമാണ് വിടുതലൈയിലേത്.
#ViduthalaiPart1 – OTT version will be an extended version of the movie & it’ll have some slight differences , Movie to stream on @ZEE5Tamil by the end of this month. #ViduthalaiOnZee5Tamil pic.twitter.com/SJLH8Os7Ow
— Suresh (@isureshofficial) April 19, 2023
സൂരിയുടെ പ്രകടനം ഏറെ പ്രശംസയും നേടിയിരുന്നു. ചിത്രത്തിന്റെ ആമുഖം മാത്രമാണ് ആദ്യ ഭാഗം പറഞ്ഞു വെച്ചിരിക്കുന്നത്. സൂരി അഭിനയിച്ച കുമരേശന്‍ എന്ന കഥാപാത്രത്തിലൂടെ വിജയ് സേതുപതിയുടെ പെരുമാളിന്റെയും നാടിന്റെയും കഥ പൂര്‍ണമായും രണ്ടാം ഭാഗത്തിലൂടെയാണ് കാണിക്കുക.
15 വര്‍ഷമായി മനസില്‍ കൊണ്ടു നടക്കുന്ന സ്വപ്ന പദ്ധതി 40 കോടി ബജറ്റിലാണ് വെട്രിമാരന്‍ ഒരുക്കിയത്. ചിത്രത്തിലെ ഓപ്പണിംഗ് ഷോട്ടിലെ റെയില്‍ പാളം സ്ഫോടക വസ്തു വെച്ച് തകര്‍ക്കുന്ന നിര്‍ണായക സീന്‍ എടുക്കാന്‍ എട്ട് കോടി രൂപയാണ് ചിലവഴിച്ചത്.
Read more
ബി ജയമോഹന്റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് വിടുതലൈ ഒരുക്കിയത്. ഗൗതം മേനോന്‍, ഭവാനി ശ്രീ, രാജിവ് മേനോന്‍, ബാലാജി ശക്തിവേല്‍, ഇളവരസ്, ശരവണ സബിയ, ചേതന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.