“അര്‍ജുന്‍ റെഡ്ഡി” എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ശ്രദ്ധേയനായ താരമാണ് വിജയ് ദേവരകൊണ്ട. പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത അര്‍ജുന്‍ റെഡ്ഡിയുടെ രണ്ടാം ഭാഗമായാണ് “വേള്‍ഡ് ഫെയ്മസ് ലവര്‍” ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വിട്ടിരുന്നു.
എന്നാല്‍ അത്ര നല്ല പ്രതികരണങ്ങളല്ല പോസ്റ്ററിന് ലഭിച്ചത്. അടുത്തിടെ ഒരു ഷോപ്പിങ് മാളിന്റെ ഉദ്ഘാടനത്തിനെത്തിയ താരത്തിന്റെ കൂള്‍ ലുക്കാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. താരത്തിന്റെ ഫങ്കി ഹെയര്‍സ്റ്റൈലും ഏറെ ശ്രദ്ധ പിടിച്ച് പറ്റി.
Read more
വേള്‍ഡ് ഫെയ്മസ് ലവറില്‍ ഈ ലുക്കിലാകാം വിജയ് എത്തുകയെന്നാണ് ആരാധകര്‍ക്ക് കിട്ടിയിരിക്കുന്ന സൂചനകള്‍. എന്തായാലും താരത്തിന്റെ കൂള്‍ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.