മുസ്ലീം സമുദായം മുഴുവന്‍ മതവര്‍ഗീയവാദികള്‍; വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. മതസ്പര്‍ദ്ധ വളര്‍ത്തല്‍-കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. ജനം എന്ന സ്വകാര്യ ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് പിസി ജോര്‍ജ്ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്.

ജനുവരി 6ന് ആയിരുന്നു വിവാദമായ ചര്‍ച്ച. ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്ലീംഗള്‍ പാകിസ്താനിലേക്ക് പോകണമെന്നും പിസി ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു.

Read more

വിദ്വേഷ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പികെ കുഞ്ഞാലിക്കുട്ടി, കെടി ജലീല്‍, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട്ട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പിസി ആരോപിച്ചിരുന്നു. ഈരാറ്റുപേട്ടയില്‍ മുസ്ലീം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചു.