വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. വിജയ് യേശുദാസ് ആണ് കാര്‍ ഓടിച്ചിരുന്നത്.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോവുകയായിരുന്നു. തൈക്കാട്ടുശേരി ഭാഗത്ത് നിന്ന് മറ്റൊരു കാര്‍ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഇരുകാറുകളുടെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി.