അതുപോലെ നമ്മുടെ ആകാശഗംഗയെ ജീന്‍സ് ഇടീക്കാനും കഴിയില്ല..??; തുറന്നുപറഞ്ഞ് വിനയന്‍

വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന ആകാശഗംഗ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയ്ലര്‍ ഇപ്പോള്‍ യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്നത്. ഇപ്പോള്‍ ട്രെയ്ലറിനെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വിനയന്‍ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. യക്ഷിക്കഥയില്‍ യക്ഷി വെള്ള സാരി ഉടുത്തു എന്ന് പറഞ്ഞു വരുന്നവര്‍ക്കുള്ള മറുപടിയും സംവിധായകന്‍ നല്‍കുന്നുണ്ട്.

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

“ആകാശഗംഗ?” ട്രെയിലര്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു കൊണ്ട് ട്രെന്‍ഡ്രിംഗില്‍ ഒന്നാമതായി മുന്നേറുന്ന കാഴ്ച അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്. മലയാളത്തനിമയും നമ്മുടെ ഗൃഹാതുരത്വവും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു കഥ പുതിയ കാലഘട്ടത്തിനു കൂടി അനുഭവവേദ്യമായ രീതിയില്‍ അണിയിച്ചൊരുക്കുക എന്ന ക്ലേശകരമെങ്കിലും വളരെ ഇന്ററസ്റ്റിങ് ആയ ഒരു ഫിലിം മേക്കിംഗ് ആണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ ഞാന്‍ ഏറ്റെടുത്തത്.. അത് ആദ്യന്തം ആസ്വാദ്യകരമായി അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് ..

നവംബര്‍ ഒന്നിന് തീയറ്ററില്‍ കണ്ട് നിങ്ങള്‍ വിലയിരുത്തു.. മലയാളിയുടെ മനസ്സിലെന്നും മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ തിളങ്ങി നില്‍ക്കുന്ന പ്രതികാരദുര്‍ഗ്ഗയും പ്രണയാര്‍ദ്രയും ആയ ഏഴിലം പാലയിലെ യക്ഷിക്കഥയുടെ രണ്ടാം ഭാഗം പറയുമ്പോള്‍ ദേ വീണ്ടും യക്ഷി സാരി ഉടുത്തൂ ഇതുകുറേ കണ്ടതല്ലേ എന്നൊക്കെ എന്തെങ്കിലും പറയാന്‍വേണ്ടി പറയുന്നവരോട്..

തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോള്‍ പുതിയ കറികള്‍ കൂട്ടി അതു കൂടുതല്‍ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്.. അതുപോലെ നമ്മുടെ ആകാശഗംഗയേ ജീന്‍സ് ഇടീക്കാനും കഴിയില്ല..?? പക്ഷെ പുതിയ അവതരണത്തിലൂടെ കൂടുതല്‍ ഭയത്തിന്റെയും ആകാംഷയുടെയും വേറിട്ട ആസ്വാദന തലങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും.. ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്ഥമായ കഥാ തന്തുവും ഉണ്ട്.. ഏതായാലും ഹൊറര്‍ ചിത്രങ്ങളോടു മലയാളിക്കുള്ള ഇഷ്ടമാണ് ഈ ട്രെയിലറിന്റെ സ്വീകാര്യതയില്‍ പോലും കാണുന്നത്..

അതുകൊണ്ടു തന്നെയാണ് വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ചിലരുടെ മോശം പരാമര്‍ശനങ്ങള്‍ക്കും വൃത്തികെട്ട കമന്റുകള്‍ക്കും പുല്ലു വില കൊടുത്തുകൊണ്ട് കേരളം മുഴുവന്‍ ഈ ട്രെയിലര്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.. ആശങ്കാകുലരായ ആ സുഹൃത്തുക്കളെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.. അവര്‍ക്കും എന്റെ സ്നേഹംനിറഞ്ഞ നല്ല നമസ്‌കാരം..

നവംബര്‍ ഒന്നിന് റിലീസ് ചെയ്യുമ്പോള്‍ ട്രെയ്?ലര്‍ പോലെ ചിത്രവും ചര്‍ച്ചചെയ്യപ്പെടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. എല്ലാ പ്രിയം നിറഞ്ഞ സുഹൃത്തുക്കള്‍ക്കളോടും നന്ദിയും സ്നേഹവും പ്രകാശിപ്പിച്ചുകൊള്ളട്ടെ..

Vinayan