'അരവിന്ദന്റെ അതിഥികൾ'ക്ക് ശേഷം വിനീത്- എം മോഹനൻ കൂടുകെട്ട് വീണ്ടും; 'ഒരു ജാതി ജാതകം' തിയേറ്ററുകളിലേക്ക്

‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു ജാതി ജാതകം’ തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് 22-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

തിര, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം രാകേഷ് മണ്ടോടി തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. റൊമാന്റിക് കോമഡി എന്റർടെയ്നർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

നിഖില വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവർ ചിത്രത്തിലുണ്ട്. ബാബു ആൻ്റണി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

May be an image of 3 people, people smiling and text

നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മനു മഞ്ജിത്ത് ആണ് ചിത്രത്തിന് വേണ്ടി വരികൾ എഴുതിയിരിക്കുന്നത്. സംഗീതം – ഗുണസുബ്രഹ്മണ്യം, ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.

ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ അനിൽ ഏബ്രഹാം.ക്രിയേറ്റീവ് ഡയറക്ടർ – മനു സെബാസ്റ്റ്യൻ. കാസ്റ്റിങ് ഡയറക്ടർ പ്രശാന്ത് പാട്യം. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ സൈനുദ്ദീൻ. പ്രൊഡക്‌ഷൻ എക്സിക്യുട്ടിവ്സ് നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്. പ്രൊഡക്‌ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി. വർണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. വാഴൂർ ജോസ്.ഫോട്ടോ പ്രേംലാൽ പട്ടാഴി.

Read more