മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്‌കാരം 'വൈറസി'ന്

മുംബൈ ജാഗ്രണ്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ആഷിഖ് അബു ചിത്രം “വൈറസ്”. ആഷിഖ് അബു, തിരക്കഥാകൃത്തുകളായ മുഹ്‌സിന്‍ പാറായ്, സുഹാസ്, ഷറഫു എന്നിവര്‍ മുതിര്‍ന്ന സംവിധായകന്‍ കേതന്‍ മേത്തയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു.

പത്താമത് ജാഗ്രന്‍ ചലച്ചിത്ര മേളയിലാണ് വൈറസ് നേട്ടം കൊയ്തത്. ആസാമീസ് ചിത്രം “ബുള്‍ബുള്‍ കാന്‍ സിംഗ്” സംവിധായക റിമ ദാസും ബംഗാളി ചിത്രം “ഗ്വാരെ ബൈരെ ആജ്” സംവിധായിക അപര്‍ണ സെന്നും മികച്ച സംവിധായകനുള്ള പുരസ്‌കാരം പങ്കിട്ടു. ഗ്രീക്ക് ചിത്രം ഹോളി ബൂം ആണ് വികച്ച വിദേശ ചിത്രം.

Image result for virus movie

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് വൈറസ്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹമാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൌബീന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ എന്നിങ്ങനെ വന്‍താരനിരയാണ് ചിത്രത്തിലെത്തിയത്.