എന്തായാലും സിനിമയില്ലേ, കണ്ണൂര്‍ സ്‌ക്വാഡില്‍ ഒരു നായിക വേണ്ടേ?: ഷാഹിദ കമാല്‍

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ കണ്ട ശേഷം അഭിനന്ദനങ്ങളുമായി വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. കേരളത്തിലെ പൊലീസ് സംവിധാനത്തെ കുറിച്ച് ചിത്രത്തില്‍ പറയുന്ന പല കാര്യങ്ങളും കൃത്യമാണെന്ന് ഷാഹിദ വ്യക്തമാക്കി. എന്നാല്‍ പ്രമേയം എന്തായാലും ഒരു നായിക വേണ്ടേ എന്നും ഷാഹിദ കമാല്‍ ചോദിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ മമ്മൂട്ടി പങ്കുവച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്ററിന്റെ പോസ്റ്റില്‍ കമന്റുമായാണ് ഷാഹിദ എത്തിയത്.

ഷാഹിദ കമാലിന്റെ കമന്റ്:

കണ്ണൂര്‍ സ്‌ക്വാഡ് കണ്ടു. തിയേറ്ററില്‍ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങള്‍. ഒരു റിയല്‍ സ്റ്റോറി, പൊലീസുകാരെയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയില്‍ മനസിലാക്കാന്‍ കഴിഞ്ഞ ചിലത്. കണ്ണൂര്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം.

ലോണ്‍ എടുക്കാന്‍ പോയപ്പോള്‍ അവിടെയുള്ള ക്ലാര്‍ക്കിന്റെ പെരുമാറ്റരീതി കറക്ടാണ്. സ്‌പെഷ്യല്‍ സ്‌ക്വാഡിനെ പറ്റി ലോക്കല്‍ പൊലീസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു. ഉയര്‍ന്ന ഓഫീസര്‍മാരില്‍ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മര്‍ദവും 80-20 അനുപാതം ശരിയല്ല. 40 ശതമാനം പൊലീസും നല്ലതാണ്. പിന്നെ മറ്റൊന്ന്, പ്രമേയം എന്താണങ്കിലും സിനിമയല്ലേ ഒരു നായിക വേണ്ടേ?

shahida-comment

അതേസമയം, തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി ‘കണ്ണൂര്‍ സ്‌ക്വാഡ്’ മുന്നേറുകയാണ്. റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ്. സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടിയിലേക്ക് കുതിക്കുകയാണ്.