'ടോക്സിക്' ഇനിയും വൈകും... യാഷ് ചിത്രം അടുത്ത വർഷം ഏപ്രിലിൽ എത്തില്ല!

‘കെജിഎഫ്’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം യാഷ് നായകനായെത്തുന്ന ഗീതു മോഹൻദാസ് ചിത്രമാണ് ‘ടോക്‌സിക്’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വൈകിയേക്കും എന്ന റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഏപ്രിൽ 10ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വാർത്തകൾ വന്നത്.

ചിത്രത്തില്‍ നയന്‍താരയാണ് നായികയാവുന്നത്. യാഷിന്റെ പത്തൊന്‍പതാം സിനിമയാണിത്. എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. നയന്‍താരയാണ് നായികയാവുന്നത്. യാഷിന്റെ സഹോദരിയായി കിയാര അദ്വാനി എത്തും. ചിത്രത്തിലെ പ്രതിനായിക വേഷത്തിലാണ് ഹുമ ഖുറേഷി എത്തുക.

കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലായിരിക്കും സിനിമയൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് ഇത്.

പീക്കി ബ്ലൈന്‍ഡേഴ്സ് സീരിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും യുകെയിലുമായിട്ടാണ് ചിത്രീകരണം. 150 മുതല്‍ 200 ദിവസം വരെയാണ് ചിത്രീകരണം.