വിവാദങ്ങൾക്കിടെ 'ഏഴു കടൽ ഏഴു മലൈ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; പേരൻപിന് ശേഷം റാം വീണ്ടും

നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകൻ റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഏഴു കടൽ ഏഴു മലൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വി ഹൗസ് പ്രൊഡക്ഷസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്.

നിവിൻ പോളിയെ കൂടാതെ അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. കാട്രാതു തമിഴ്, തങ്ക മീൻകൾ, താരമണി, പേരൻപ് എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഏഴു കടൽ ഏഴു മലൈ’.

Image

നേരം, റിച്ചി എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി വീണ്ടും തമിഴിൽ തിരിച്ചെത്തുന്ന ചിത്രംകൂടിയാണ് ഏഴു കടൽ ഏഴു മലൈ. നിവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

Read more

കഴിഞ്ഞ ദിവസം ഹേയ് ജൂഡ് എന്ന സിനിമയുടെ നിർമ്മാതാവായ അനിൽ അമ്പലക്കര നിവിൻ പോളിയ്ക്കെതിരെ രംഗത്തുവന്നത് വലിയ വാർത്തയായിരുന്നു. ഷൂട്ടിംഗുമായി താരം സഹകരിക്കാത്തതും അതിന്റെ പേരിൽ തനിക്ക് 4 കോടി രൂപയോളം നഷ്ടം സംഭവിച്ചു എന്നുമാണ് അനിൽ അമ്പലക്കര വെളിപ്പെടുത്തിയത്.