വിമാനത്തില്‍ നിന്നും ചാടിയും തൂങ്ങിപ്പിടിച്ച് ഫൈറ്റ് ചെയ്യുന്നതുമടക്കം അതീവ സാഹിസകമായ രംഗങ്ങള്‍ ഡ്യൂപ്പ് ഇല്ലാതെ ചെയ്യുന്ന താരമാണ് ടോം ക്രൂസ്. ഒരു കെട്ടിടത്തില്‍ നിന്നും മറ്റൊന്നിലേക്ക് ചാടുന്നതും മലമുകളില്‍ നിന്ന് ബൈക്കില്‍ താഴേക്ക് പറന്നിറങ്ങുന്നതുമെല്ലാം ഡ്യൂപ്പിനെ ഉപയോഗിക്കാതെ ടോം ക്രൂസ് ചെയ്ത് വിസ്മയിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ജീവിതത്തില്‍ ആദ്യമായി ഒരു രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കുകയാണ് ടോം ക്രൂസ് ഇപ്പോള്‍. മിഷന്‍ ഇംപോസിബിള്‍ പരമ്പരയില്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലാണ് ടോം ക്രൂസ് ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതൊരു സാഹസികരംഗമല്ല.
ഒരു പുസ്തകത്തിന്റെ പേജ് മറിക്കുന്ന നിസാര രംഗമാണിത്. മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാന്‍ഡ് ഡബിള്‍ എന്നാണ് ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. കാരണം കൈ മാത്രമേ രംഗത്തിലുണ്ടാവൂ. പുതിയ ചിത്രത്തിനായി സ്‌കൈ ഡൈവിങ്ങും വിമാനത്തില്‍ തൂങ്ങി കിടന്നുള്ള ഫൈറ്റുമൊക്കെ ടോം ക്രൂസ് ചെയ്തിട്ടുണ്ട്.
ഈ രംഗങ്ങള്‍ ചെയ്ത് ക്ഷീണിതനായ താരം വിശ്രമത്തിലാണ്. അതുകൊണ്ടാണ് ഈ ചെറിയ രംഗം ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ചിരിക്കുന്നത്. മിഷന്‍ ഇംപോസിബിള്‍: ഫൈനല്‍ റെക്കണിങ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അടുത്ത വര്‍ഷം മേയ് 23ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.