ദേശിയ അവാര്‍ഡ് നേടിയ തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം മലയാളത്തില്‍ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം 1744 വൈറ്റ് ആള്‍ട്ടോയിലെ റാപ്പ് ഗാനം പുറത്തിറങ്ങി. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനം, എഴുതി ആലപിച്ചിരിക്കുന്നത് ഷിബു ശാംസ്, ഷാ എന്നിവര്‍ ചേര്‍ന്നാണ്. സമകാലീക പ്രസക്തിയുള്ള വിഷയങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്ന റാപ്പ് ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.
മുജീബിനും, ഗായകര്‍ക്കുമൊപ്പം, രാജേഷ് മാധവനെയും ആനന്ദ് മന്മഥനെയും വീഡിയോയില്‍ കാണാന്‍ കഴിയും. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം കാഞ്ഞങ്ങാട് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു ക്രൈം കോമഡിയാണ്. നര്‍മ്മത്തിനും ആക്ഷേപഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ടീസര്‍ സിനിമാ ആസ്വാദകര്‍ക്കിടയില്‍ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ജനപ്രിയ മ്യൂസിക് ലേബലായ തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്.
1744 വൈറ്റ് ആള്‍ട്ടോയില്‍ ഷറഫുദ്ദീനെ കൂടാതെ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുരിയന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയ ഒട്ടനവധി പ്രതിഭകള്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം നിര്‍വഹിച്ച ശ്രീരാജ് രവീന്ദ്രന്‍ തിരക്കഥയിലും സെന്ന ഹെഗ്‌ഡെക്കൊപ്പം പങ്കാളിയാണ്. അര്‍ജുനനും തിരക്കഥയില്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹരിലാല്‍ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിര്‍വ്വഹിക്കുന്നു. മെല്‍വി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിര്‍വഹിക്കുന്നത്. അമ്പിളി പെരുമ്പാവൂര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്സണ്‍ ജോര്‍ജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ഉല്ലാസ് ഹൈദൂര്‍, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍. ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്സ് നിര്‍വഹിക്കുന്നത് എഗ്വൈറ്റ്, വിഎഫ്എക്സ് സിങ്ക് സൗണ്ട് ആദര്‍ശ് ജോസഫ്.
Read more
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകന്‍ രമേഷ് മാത്യൂസുമാണ്. ശങ്കര്‍ ലോഹിതാക്ഷന്‍, അജിത് ചന്ദ്ര, അര്‍ജുനന്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ശബരി പിആര്‍ഒയും, രോഹിത് കൃഷ്ണ സ്റ്റില്‍ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിര്‍വഹിക്കുന്നത് സര്‍ക്കാസനം. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു. ചിത്രം നവംബറില്‍ 4 തീയേറ്ററുകളിലെത്തും.