എനിക്ക് ഇനി ചിരിക്കാനാവില്ല, ബോട്ടോക്‌സ് ചെയ്തത് പാളിപ്പോയി..; വെളിപ്പെടുത്തലുമായി ഗായിക

ബോട്ടോക്‌സ് സര്‍ജറി പാളിപ്പോയതിനാല്‍ തനിക്ക് ഇനി ചിരിക്കാനാവില്ലെന്ന് വെളിപ്പെടുത്തി ഗ്രാമി പുരസ്‌കാര ജേതാവായ ഗായിക മേഗന്‍ ട്രെയ്‌നര്‍. ഭര്‍ത്താവ് ഡറൈല്‍ സബാറ, സഹോദരന്‍ റയാന്‍ ട്രെയ്നര്‍ എന്നിവര്‍ക്കൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു തുറന്നു പറച്ചില്‍. ചിരിച്ചാല്‍ തന്റെ മുഖം വേദനിക്കും എന്നാണ് ഗായിക പറയുന്നത്.

ഞാന്‍ സ്വയം നശിപ്പിച്ചു. ഒരുപാട് ബോട്ടോക്സ് ചെയ്തു. എനിക്ക് ഇപ്പോള്‍ ചിരിക്കാനാവില്ല. എനിക്ക് സഹായം ആവശ്യമാണ്. ഇത്രമാത്രം ചിരിക്കാനെ എനിക്ക് സാധിക്കൂ. ഞാന്‍ എവിടെ പോയാലും എനിക്ക് ചിരിക്കാനാവില്ല. ചിരിച്ചാലോ ചിരിക്കാന്‍ ശ്രമിച്ചാലോ എന്റെ മുഖം വേദനിക്കും. മേല്‍ചുണ്ടിന് വലിപ്പം തോന്നിപ്പിക്കാനായി ചെയ്ത ലിപ് ഫ്ളിപ്പാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

എന്റെ ചുണ്ടുകള്‍ ചെറുതാണെന്നും ഇതിലൂടെ നല്ലൊരു ചുണ്ട് ലഭിക്കുമെന്നും ആരോ എന്നെ വിശ്വസിപ്പിച്ചു. എന്നാല്‍ ഇത് സത്യമായിരുന്നില്ല. ഞാന്‍ വളരെ സന്തോഷമുള്ള വ്യക്തിയാണ്. പക്ഷേ ചിരിക്കാന്‍ പറ്റാത്തതുകൊണ്ട് എനിക്ക് അങ്ങനെ തോന്നുന്നില്ല.

ഇപ്പോള്‍ എന്നെ കണ്ടാല്‍ സന്തോഷവതിയാണെന്ന് പറയില്ല. ആരുടെയോ കീഴ്‌വായു ശ്വസിച്ച് നില്‍ക്കുകയാണെന്നേ തോന്നുകയുള്ളു. ആരെങ്കിലും എന്നെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു എന്നാണ് ഗായിക പറയുന്നത്. എന്നാല്‍ താന്‍ അടുത്തതായി ബൂബ് ജോബ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും ഗായിക പറയുന്നുണ്ട്.