ശിവകാർത്തികേയൻ -മൃണാള്‍ താക്കൂര്‍ ജോഡി; എ.ആര്‍ മുരുഗദോസ് ചിത്രം ഒരുങ്ങുന്നു;

തമിഴ് സിനിമ ലോകത്ത് പതിയെ തന്റെ സ്ഥാനം കെട്ടി ഉറപ്പിക്കുകയാണ് ശിവകാർത്തികേയൻ. കോമഡിക്ക് പുറമേ സീരിയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം ശിവകാർത്തികേയൻ തെളിയിച്ചിട്ടുണ്ട്.

ഇപ്പോൾ ശിവകാർത്തികേയന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. എ.ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലായിരിക്കും താരം ഇനി നായകനാകുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.മൃണാള്‍ താക്കൂറാണ് ചിത്രത്തിൽ നായികയായെത്തുക.

Read more

അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഒക്ടോബറിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം.ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘മാവീരനാ’ണ്. 50 കോടി ക്ലബില്‍ ചിത്രം ഇടം നേടിയിരുന്നു. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. എസ്. ഷങ്കറിന്റെ മകള്‍ അദിതിയാണ് ചിത്രത്തില്‍ നായികയായത്.