തമിഴകം വീണ്ടും പിടിച്ചെടുക്കാന്‍ ഒരുങ്ങി എത്തിയ വിജയ് ചിത്രം ഗില്ലിയുടെ റീ റിലീസ് ആഘോഷാമാക്കി ആരാധകർ. 20 വര്‍ഷത്തിന് ശേഷമാണ് ചിത്രം വീണ്ടും റിലീസിന് എത്തിയത്. ഗില്ലിക്ക് വന്‍വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിജയ്‌യുടെ ഗില്ലി ലോകമെമ്പാടും ആദ്യ ദിനത്തിൽ തന്നെ ഏകദേശം 10 കോടിയെങ്കിലും നേടിയെന്നാണ് റിപോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ് ചിത്രം.
സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ അർജുനർ വില്ല്, അപ്പടി പോടു എന്നീ ഗാനങ്ങൾക്ക് തിയേറ്ററുകളിൽ നൃത്തം ചെയ്യുന്ന ആരാധകരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. വിജയ് എന്ന നടനില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കുള്ള യാത്രയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച ചിത്രമാണ് ഗില്ലി.
Theatre is Flooded With Crowd For DAY 2 Of Cult Classic #Ghilli 🔥. 20 Years Old Movie is Setting Tremendous RECORDS At Box Office is Not an Easy Thing….
One Name THALAPATHY @actorvijay Unanimous Stardom 🐐👊🔥 pic.twitter.com/0bgfb1490t
— Actor Vijay Universe (@ActorVijayUniv) April 21, 2024
ചിത്രത്തിന്റെ ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്‍പ്പനയുടെ കണക്കുകളും ഏവരെയും ഞെട്ടിച്ചിരുന്നു. ഗില്ലിയുടെ 55520 ടിക്കറ്റുകളാണ് ഇതിനോടകം വിറ്റിരിക്കുന്നത്. 2004ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് 50 കോടി കളക്ഷന്‍ നേടിയിരുന്നു.
#Ghilli re-release FDFS at #GK 🔥 Ppl are going crazy for the songs 🤩🤩 A #Vidyasagar sambavam 🤩🔥 pic.twitter.com/FRp5nsPXd7
— Ruban Mathivanan (@GKcinemas) April 21, 2024
ധരണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രകാശ് രാജ്, തൃഷ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. 4k ക്വാളിറ്റിയില്‍ റീമാസ്റ്റേഡ് വേര്‍ഷന്‍ ആണ് തിയേറ്ററുകളില്‍ എത്തുക. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഗില്ലി റീ റിലീസ് ചെയ്തത്. നേരത്തെ വാരണം ആയിരം, 3, ആളവന്ദൻ, മുത്ത് തുടങ്ങിയ ആരാധകരുടെ പ്രിയപ്പെട്ട സിനിമകളും തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിരുന്നു.