എന്തുകൊണ്ട് വൈഭവ് സൂര്യവൻഷിയെ രാജസ്ഥാൻ ടീമിലെടുത്തു, ആ കാര്യത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം അത്; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2025 സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, തന്റെ ടീമിലെ പുതിയ സെൻസേഷൻ 13 കാരനായ വൈഭവ് സൂര്യവൻഷിയെക്കുറിച്ച് സംസാരിച്ചു രംഗത്ത് വന്നിരിക്കുകയാണ്. അണ്ടർ 19 ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സൂര്യവംശി ബാറ്റ് ചെയ്യുന്നത് മാനേജ്‌മെൻ്റ് കണ്ടെന്നും ആ മികവ് കണ്ടിട്ടാണ് ടീമിൽ ഒപ്പം കൂട്ടിയതും എന്നുമാണ് സഞ്ജു പറഞ്ഞിരിക്കുന്നത്.

ഒക്ടോബറിൽ അണ്ടർ 19 ടെസ്റ്റിൽ ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുമായി വൈഭവ് സൂര്യവൻഷി വാർത്തകളിൽ ഇടം നേടുക ആയിരുന്നു. എംഎ ചിദംബരം സ്റ്റേഡിയത്തിൽ കളിച്ച ഇന്ത്യ അണ്ടർ 19 ടീമിന് വേണ്ടിയുള്ള തൻ്റെ കന്നി റെഡ് ബോൾ മത്സരത്തിൽ വെറും 58 പന്തിൽ താരം സെഞ്ച്വറി തികച്ചു.

2005ൽ ഇംഗ്ലണ്ട് അണ്ടർ 19നു വേണ്ടി 56 പന്തിൽ സെഞ്ച്വറി നേടിയ മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയിൻ അലിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് വൈഭവ് നിൽക്കുന്നത്. എന്തായാലും ഈ മികവ് ചർച്ചയാകുമ്പോൾ തന്നെയാണ് മെഗാ ലേലം നടന്നത്. 2025 ലെ മെഗാ ലേലത്തിൽ സൂര്യവംശിയെ രാജസ്ഥാൻ 1.10 കോടി രൂപയ്ക്ക് വാങ്ങി.

യുവപ്രതിഭകളെ തിരഞ്ഞെടുത്ത് അവരെ ലോകം ജയിക്കുന്നവരായി വളർത്തിയെടുത്ത ചരിത്രമാണ് രാജസ്ഥാന് ഉള്ളതെന്നും പറഞ്ഞ സഞ്ജു കളിക്കാരനെ അഭിനന്ദിച്ചു. യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറൽ തുടങ്ങിയ താരങ്ങളുടെ ഉദ്ധാരണവും

“ഞാൻ അദ്ദേഹത്തിൻ്റെ കളിയുടെ ഹൈലൈറ്റുകൾ കണ്ടു. രാജസ്ഥാൻ തീരുമാനങ്ങൾ എടുക്കുന്ന ഗ്രൂപ്പിലെ എല്ലാ ആളുകളും ചെന്നൈയിൽ നടന്ന അണ്ടർ 19 ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ അവൻ ബാറ്റ് ചെയ്യുന്നത് കണ്ടു, അവിടെ അദ്ദേഹം 60-70 പന്തിൽ സെഞ്ച്വറി നേടി. അവിടെ അദ്ദേഹം കളിച്ച ഷോട്ടുകൾ മികച്ചത് ആയിരുന്നു. അങ്ങനെ ഉള്ള താരങ്ങൾ ടീമിൽ ഉള്ളത് നല്ലതാണ് ”സഞ്ജു സാംസൺ എബി ഡിവില്ലിയേഴ്സിനോട് പറഞ്ഞു.

“രാജസ്ഥാൻ റോയൽസിന് ഇത് ചെയ്ത ചരിത്രമുണ്ട്. അവർ പ്രതിഭകളെ കണ്ടെത്തി അവരെ ചാമ്പ്യന്മാരാക്കുന്നു. ഉദാഹരണത്തിന്, ചെറുപ്പത്തിൽ RR-ൽ എത്തിയ ഒരു യശസ്വി ജയ്‌സ്വാൾ ഉണ്ട്, ഇപ്പോൾ ഇന്ത്യൻ ടീമിൻ്റെ റോക്ക്സ്റ്റാർ ആണ്. റിയാൻ പരാഗ് ഉണ്ട്, ധ്രുവ് ജുറൽ – അവരെല്ലാം ആ ലൈനിനു കീഴിലാണെന്ന് ഞാൻ കരുതുന്നു – അതെ, ഞങ്ങൾക്ക് ഐപിഎൽ വിജയിക്കണം. അതോടൊപ്പം ഞങ്ങൾ രാജ്യത്തിനും മികച്ച സംഭാവനകളും നൽകുന്നു.” സഞ്ജു പറഞ്ഞു.