'ജയിലറെ' കാത്ത് പ്രേക്ഷകര്‍; 1400 രൂപാ ടിക്കറ്റ് വരെ വിറ്റു, യുഎസിലും ടിക്കറ്റ് വില്‍പ്പനയില്‍ കുതിപ്പ്

തലൈവരുടെ വേറിട്ട വേഷപ്പകര്‍ച്ച കാണാന്‍ ആവേശത്തോടെ പ്രേക്ഷകര്‍. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതോടെ 1400 രൂപയുടെ ടിക്കറ്റ് വരെ വിറ്റുപോയിരക്കുകയാണ്. പുലര്‍ച്ചെ 6 മണിക്കുള്ള ഷോയുടെ 800 മുതല്‍ 1400 രൂപ വരെയുള്ള ടിക്കറ്റുകള്‍ വിറ്റുപോയിരിക്കുകയാണ്.

ചിത്രം തമിഴ്നാട്ടില്‍ ഗംഭീര ഓപ്പണിംഗ് രേഖപ്പെടുത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ യുഎസ്എ പ്രീമിയര്‍ അഡ്വാന്‍സ് ബുക്കിംഗില്‍ 17,919 ടിക്കറ്റുകള്‍ വിറ്റഴിച്ച് മൂന്ന് കോടിയിലേറെ രൂപ കളക്ട് ചെയ്തതിട്ടുമുണ്ട്. ലോകമെമ്പാടുമുള്ള ഓപ്പണിംഗ് 50-60 കോടി രൂപയില്‍ വരുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്.

നെല്‍സണ്‍ ദിലിപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. മാത്യു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജയിലറില്‍ പ്രതിഫലമായി സൂപ്പര്‍സ്റ്റാര്‍ 110 കോടി രൂപയാണ് രജനികാന്ത് വാങ്ങിയിട്ടുള്ളത് എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Read more

രജനിയുടെ കരിയറിലെ 169ാം ചിത്രമാണ് ജയിലര്‍. സണ്‍ പിക്ചേഴ്സിന്റെ ബാനറിലെത്തുന്ന സിനിമയുടെ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സുനില്‍, രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, യോഗി ബാബു എന്നിവരെ കാണാം. ശിവ് രാജ്കുമാര്‍ കാമിയോ റോളിലെത്തും.