'ലിയോ' ജയിലറിന്റെ കളക്ഷൻ മറികടന്നാല്‍ ഞാന്‍ മീശ വടിക്കും'; വെല്ലുവിളിച്ച് നടന്‍ മീശ രാജേന്ദ്രന്‍

ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലിയോ’. ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് വിജയ് ആരാധകരും സിനിമാലോകവും കാത്തിരിക്കുന്നത്. കമൽഹാസൻ നായകനായ ‘വിക്രം’ ആയിരുന്നു ലോകേഷ് കനകരാജിന്റെ അവസാനമിറങ്ങിയ ചിത്രം. ‘ലിയോ’യുമായി ബന്ധപ്പെട്ട് വരുന്ന ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

ചിത്രത്തെ വെല്ലുവിളിച്ച് എത്തിയിരിക്കുമാകയാണ് മീസൈ രാജേന്ദ്രൻ. തമിഴിലെ സൂപ്പർ സ്റ്റാറായി വിജയ്‌യെ ഉയർത്തി കാണിക്കാനുള്ള പോസ്റ്റുകളെ തുടർന്ന് കടുത്ത രജനികാന്ത് ആരാധകനായ രാജേന്ദ്രൻ വിജയ്‌യെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നു. വിജയ്‌യും രജനികാന്തും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് മീസൈ രാജേന്ദ്രൻ പറയുന്നത്.

രജനിയും വിജയ്‌യും തമ്മിലാണ് മത്സരം എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. കമൽസാറും രജനി സാറും തമ്മിൽ മത്സരം ഉണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാം. രജനിസാറിന്റെ ജയിലർ നേടിയ കളക്ഷൻ വിജയ്‌യുടെ ലിയോ മറികടന്നാൽ എന്റെ മീശ വടിക്കാമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് മീസൈ രാജേന്ദ്രൻ. ലിയോയുടെ റിലീസിന് ശേഷം ഇതിനുള്ള മറുപടി താരമെന്നാണ് വിജയ് ആരാധകർ അടക്കമുള്ളവർ പറയുന്നത്.

Read more

ആക്ഷൻ- ത്രില്ലർ ജോണറിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ഒക്ടോബർ 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. വിജയ്നെ കൂടാതെ തൃഷ, സഞ്ജയ് ദത്ത്, അർജ്ജുൻ സർജ, പ്രിയ ആനന്ദ്, ഗൌതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, സാൻഡി, മിഷ്ക്കിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.