'നമ്മള്‍ പെണ്‍പിള്ളേര്‍ ടാക്‌സ് കൊടുക്കുന്നില്ല, ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ 'ഓ ചേട്ടന്‍ പൊക്കോളൂ' എന്ന് പറയണം'; ചര്‍ച്ചയായി റബേക്കയുടെ പോസ്റ്റ്

നടി റബേക്ക സന്തോഷ് പങ്കുവച്ച പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ഞാന്‍ പറയുന്ന സ്റ്റേറ്റ്മെന്റ് ശരിയാണെന്ന് തോന്നുന്നുണ്ടോ?” എന്ന ടൈറ്റിലോടെയാണ് താരം ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരെ ഓവര്‍ടേക്ക് ചെയ്താല്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് താരം സര്‍ക്കാസ്റ്റിക് ആയി വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്.

”നമ്മള്‍ പെണ്‍പിള്ളേര് റോഡിലൂടെ കാറോടിക്കുമ്പോള്‍, മാക്സിമം വലത്തെ ട്രാക്കിലൂടെ ഓടിക്കാതെ, മെല്ലെ പോകാനുള്ള ഇടതുവശത്തെ ട്രാക്കിലൂടെ ഓടിക്കണം. ഫാസ്റ്റ് ട്രാക്ക് നാട്ടിലെ ചേട്ടന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. കൂടാതെ ചേട്ടന്മാരെ ഓവര്‍ടേക്ക് ചെയ്യരുത്. അവര്‍ പെണ്‍പിള്ളേരെയാണ് ഓവര്‍ടേക്ക് ചെയ്യേണ്ടത്, അല്ലാതെ നമ്മളല്ല ചെയ്യേണ്ടത്.”

”അത് ചേട്ടന്മാര്‍ക്ക് വലിയ വിഷമം ആകും. ചിലപ്പോ പിന്നാലെ വന്ന് എന്തെടി എന്നെല്ലാം ചോദിച്ച് വലിയ പ്രശ്നമായെന്നും വരാം. അതുകൊണ്ട് ചേട്ടന്മാര്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍, ഓ ചേട്ടന്‍ പൊക്കോളു ഞങ്ങള്‍ക്ക് അത്യാവശ്യം ഒന്നുമില്ല എന്ന് പറയണം. കൂടാതെ നമ്മള്‍ പെണ്‍പിള്ളേര്‍ ടാക്സ് കൊടുക്കുന്നില്ല.”

”അതുകൊണ്ട് എന്ത് അത്യാവശ്യമാണെങ്കിലും, കുറച്ച് നേരത്തെ ഇറങ്ങിയിട്ട് വളരെ പതുകെ പോയാല്‍ മതി. ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം” എന്നാണ് വീഡിയോയിലൂടെ റബേക്ക പറയുന്നത്. എന്താണ് പ്രശ്നമെന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും റബേക്ക മറുപടി ഒന്നും നല്‍കിയിട്ടില്ല.

View this post on Instagram

A post shared by Rebecca Santhosh 👼🏻 (@rebecca.santhosh)

Read more