ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല, ഷോയിൽ ജയിക്കാൻ ആളുകൾ എന്തും ചെയ്യും; വെളിപ്പെടുത്തലുമായി എയ്ഞ്ചൽ തോമസ്

ബിഗ് ബോസ് മലയാളം സീസൺ3 യിലെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു എയ്ഞ്ചൽ തോമസ്.  വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് എയ്ഞ്ചൽ ഹൗസിലെത്തിയത്.  എന്നാൽ പ്രതീക്ഷിച്ചത് പോലെ ഹൗസിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല.

ഇപ്പോഴിതാ തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് എയ്ഞ്ചൽ. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹൗസിലെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

അഡോണിയേയും ഭാഗ്യലക്ഷ്മിയേയുമാണ് ഏറെ മിസ് ചെയ്യുന്നെന്നും എയ്ഞ്ചൽ പറഞ്ഞു. അതുപോലെ തന്നെ മണിക്കുട്ടൻ ചേട്ടനേയും ഇഷ്ടമാണെന്നും എയ്ഞ്ചൽ കൂട്ടിച്ചേർത്തു.

പുറത്തിറങ്ങിയതിന് ശേഷം ബിഗ് ബോസ് കാണാറില്ലെന്നും എയ്ഞ്ചൽ പറഞ്ഞു. എന്നാൽ അവിടെ നിന്ന് പോകണം എന്ന് ആഗ്രഹമുള്ളവർക്ക് വോട്ട് ചെയ്യാറുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു.

Read more

അതേസമയം ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ലെന്നും എയ്ഞ്ചൽ പറയുന്നു. ഷോയിൽ നിലനിൽക്കാൻ വേണ്ടി ആളുകൾ എന്തും ചെയ്യുമെന്നും നടി കൂട്ടിച്ചേർത്തു.