'ഗോ കൊറോണ ഗോ' ഗാനത്തിന് ചുവടുവെച്ച് നാഗിന്‍ താരം അനിത; വട്ടാണല്ലേയെന്ന് ഏക്ത കപൂര്‍, വീഡിയോ

കോവിഡ് 19 പ്രതിസന്ധിക്കിടെ രാജ്യം ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ആരാധകര്‍ക്കായി തങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. “ഗോ കൊറോണ ഗോ” എന്ന ഗാനത്തിന് ചുവടുവെയ്ക്കുന്ന വീഡിയോയാണ് “നാഗിന്‍” താരം അനിത ഹസ്‌നന്ദാനി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

ടെറസില്‍ ടിക് ടോക് ചെയ്യുന്ന താരത്തെ കണ്ട് ഭര്‍ത്താവും നടനുമായ രോഹിത് റെഡ്ഡി അമ്പരപ്പെട്ട് നോക്കുന്നതും വീഡിയോയില്‍ കാണാം. നിങ്ങള്‍ക്ക് വട്ടായോ എന്നാണ് സംവിധായികയും നിര്‍മ്മാതാവുമായ ഏക്താ കപൂര്‍ കമന്റ് ചെയ്തിരിക്കുന്നത്.

തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ നിങ്ങള്‍ മാറിയെന്ന് നടനും നിര്‍മ്മാതാവുമായ തുഷാര്‍ കപൂറും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി രസകരമായ കമന്റുകളാണ് അനിതയുടെ ടിക് ടോക് വീഡിയോക്ക് ലഭിക്കുന്നത്.

https://www.instagram.com/p/B-eqDgQAHXL/?utm_source=ig_embed