കുറേ അനുഭവിച്ചു, രജിത് കുമാറുമായി അടുപ്പം വെയ്ക്കാന്‍ താത്പര്യമില്ല; ഫുക്രു

ബിഗ് ബോസ് രണ്ടാം സീസണ്‍ വളരെ ശ്രദ്ധേയമായിരുന്നു. രജിത് കുമാര്‍, ആര്യ, ഫുക്രു, രേഷ്മ, വീണ തുടങ്ങിയവര്‍ ആയിരുന്നു സീസണിലെ മത്സരാര്‍ത്ഥികള്‍. ഇപ്പോഴിതാ, ബിഗ് ബോസിന് ശേഷം രജിത് കുമാറുമായി ഒരു അടുപ്പവും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ഫുക്രു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

രജിത് കുമാര്‍ ഒഴികെ ബാക്കിയുള്ള എല്ലാവരുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന്  ഫുക്രു പറയുന്നു. സീസണ്‍ കഴിഞ്ഞ് പുറത്തുവരുമ്പോള്‍ അതുവരെ വീടിനുള്ളില്‍ അടി ഉണ്ടാക്കിയിരുന്നവര്‍ പിന്നീട് സൗഹൃദപരമായി മുന്നോട്ട് പോകുന്നത് കണ്ടിട്ടുണ്ട്. അത്തരം ഒരു സൗഹൃദം രജിത് കുമാറുമായിട്ട് ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ഫുക്രു ‘ഇല്ലെന്ന്’ മറുപടി നല്‍കിയത്.

‘രജിത് കുമാറുമായിട്ട് അടുപ്പം വെയ്ക്കാന്‍ ഇപ്പോഴും ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് താല്‍പ്പര്യവുമില്ല. അതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിന് തക്കതായ കാരണമുണ്ട്. ഇപ്പോള്‍ അത് പറയാന്‍ ആഗ്രഹിക്കുന്നില്ല. അയാള്‍ ഇല്ലാത്തപ്പോള്‍ അയാളുടെ കുറ്റം പറയുന്നത് പോലെ ആകും.

Read more

നേര്‍ക്കുനേര്‍ കാണുന്ന അവസരത്തില്‍ ചോദിക്കും. മിണ്ടണമെന്നോ സൗഹൃദം പുതുക്കണമെന്നോ താല്‍പ്പര്യമില്ല. പുള്ളി കാരണം, ഞാനും എന്റെ കൂടെയുള്ളവരും ഇല്ലാത്ത കാര്യങ്ങള്‍ക്ക് കുറെ അനുഭവിച്ചിട്ടുണ്ട്. പുള്ളി ഗെയിമിന് വേണ്ടി ചെയ്തതായിരിക്കും. അതെനിക്കറിയില്ല. ‘, ഫുക്രു വ്യക്തമാക്കി.