'രജിത് കുമാര്‍ സര്‍ തീവ്ര ഫെമിനിസ്റ്റുകള്‍ എന്നും വേട്ടയാടിയിട്ടുള്ള മനുഷ്യന്‍, അദ്ദേഹം തിരിച്ചുവന്ന് ബിഗ് ബോസ് വിജയിക്കട്ടെ'

ബിഗ് ബോസില്‍ നിന്ന് പുറത്തായ ഡോക്ടര്‍ രജിത് കുമാറിന് ആശംസകള്‍ പകര്‍ന്ന് രാഹുല്‍ ഈശ്വര്‍. രജിത് കുമാര്‍ തീവ്ര ഫെമിനിസ്റ്റുകള്‍ എന്നും വേട്ടയാടിയിട്ടുള്ള മനുഷ്യനാണെന്നും അദ്ദേഹം തിരിച്ചുവന്ന് ബിഗ് ബോസ് വിജയിക്കട്ടെ എന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രജിത്തുമായി രാഹുല്‍ മുന്‍പ് നടത്തിയ അഭിമുഖവും രാഹുല്‍ ഈശ്വര്‍ പങ്കുവെച്ചിട്ടുണ്ട്.

രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്….

പ്രിയപ്പെട്ട രജിത് കുമാര്‍ സര്‍, വളരെ നന്മയുള്ള, അറിവുള്ള ഒരു മനുഷ്യനാണ്. അദ്ദേഹം തിരിച്ചു വന്നു BIGG BOSS വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

രജിത് സര്‍ നെ പരിചയപ്പെട്ടത് 7-8 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. തീവ്ര ഫെമിനിസ്റ്റുകള്‍ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്. മുന്‍പ് പലരും ഒരുപാടു തെറ്റിദ്ധരിച്ചിട്ടുള്ള ഒരു നല്ല വ്യക്തിത്വം ആണ് അദ്ദേഹം. അദ്ദേഹത്തെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടു സംസാരിച്ചപ്പോള്‍. അന്നും ഇന്നും ഒരുപോലെ അദ്ദേഹത്തിന്റെ ആശയ ദര്‍ശനങ്ങള്‍, മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയട്ടെ.

Read more