ടെലിവിഷന്‍ സീരിയല്‍ താരം വൈശാലി തക്കര്‍ മരിച്ച നിലയില്‍. ഇന്‍ഡോറിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയായ താരമാണ് വൈശാലി. ‘യേ റിഷ്താ ക്യാ കെഹ്‌ലാത്താ ഹേ’, ‘സസുരാല്‍ സിമര്‍ കാ’ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2015ല്‍ ആണ് സീരിയില്‍ രംഗത്ത് വൈശാലി എത്തുന്നത്. പിന്നീട് ‘യേ വാദാ രഹാ’, ‘യേ ഹേ ആഷിഖി’ എന്നീ സീരിയലുകളിലും അഭിനയിച്ചു.
സസുരാല്‍ സിമര്‍ കാ എന്ന സീരിയലിലെ അഞ്ജലി ഭരദ്വാജ് എന്ന കഥാപാത്രത്തിലൂടെയാണ് വൈശാലി ശ്രദ്ധ നേടുന്നത്. സൂപ്പര്‍ സിസ്റ്റേര്‍സ്, വിഷ് യാ അമൃത്: സിതാര ആന്റ് മന്‍മോഹിനി 2 എന്നീ ഷോകളിലും പങ്കെടുത്തിരുന്നു. ‘രക്ഷാബന്ധന്‍’ എന്ന സീരിയലില്‍ ആണ് നിലവില്‍ അഭിനയിച്ചിരുന്നുത്.
Read more
കഴിഞ്ഞ വര്‍ഷം നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. 2021 ജൂണില്‍ വിവാഹമുണ്ടാകുമെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം താരം വിവാഹത്തില്‍ പിന്മാറിയിരുന്നു. ഡോ. അഭിനന്ദന്‍ സിംഗ് ഹുണ്ടയുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.