പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശും, പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. മലയാലപ്പുഴ അറസ്റ്റ് ചെയ്യ്തത്. വിവാഹവാഗ്ദാനം നൽകിയശേഷം ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തുകയും, തുടർന്ന് മൂന്നാറിലെത്തിച്ച് പ്രതി പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതിന് കൂട്ട് നിന്നത് അമ്മയാണെന്ന് പൊലീസിന് ബോധ്യമായതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കുട്ടിയെ കാണാതായതിൽ പിതാവിന്റെ മൊഴിയിൽ ആദ്യം കേസ് എടുത്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് യുവാവ്, കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി താലികെട്ടിയതും വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയതും എന്ന് അറിയുന്നത്. ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്.
കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, അമ്മയുടെ സാന്നിധ്യത്തിൽ താലി ചാർത്തി. അന്ന് വൈകിട്ട് കുട്ടിയെ കൊണ്ട് മൂന്നാറിലേക്ക് കൊണ്ട് പോയി. തുടർന്ന് ഞാറാഴ്ച രാവിലെ മൂന്നാർ ടൗണിനു സമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ മാതാവ് ശുചിമുറിയിൽ പോയ തക്കം നോക്കി അമൽ കുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു.
സൈബർ സെല്ലിന്റെ പരിശോധനയിൽ അമ്മയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി. തുടർന്ന് തിങ്കളാഴ്ച മൂന്നാറിലെത്തി അന്വേഷണസംഗം മൂന്നു പേരെയും കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയെ കോന്നി നിർഭയ ഹെൻറി ഹോമിലെത്തിക്കുകയും വനിതാ എസ് ഐ കെ ആർ ഷെമിമോൾ കുട്ടിയുടെ മൊഴിരേഖപ്പെടുത്തുകയും ചെയ്തു.
Read more
അമലിനെതിരെ ബലാൽസംഗത്തിനും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. സംരക്ഷണ ചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിൽ മാതാവിനെയും ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. തുടർനടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി.