മനസ്സ് നിറയെ സ്‌നേഹമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ട്? മമ്മൂസിന് സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല: കവിയൂര്‍ പൊന്നമ്മ

മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കവിയൂര്‍ പൊന്നമ്മ. മലയാളത്തിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും അമ്മയായി താരം സ്‌കീനിലെത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ മിക്ക സിനിമകളിലും കവിയൂര്‍ പൊന്നമ്മയാണ് അമ്മ വേഷത്തില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ മമ്മൂട്ടിക്കൊപ്പം ചുരുക്കം ചില സിനിമകളിലെ താരം അഭിനയിച്ചിട്ടുള്ളു.

അമ്മ വേഷങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ മമ്മൂട്ടിയുടെ അമ്മയായാണ് താന്‍ ആദ്യമായി വേഷമിട്ടത് എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. കൈരളി ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ മമ്മൂസ് എന്നാണ് താരം വിളിക്കുന്നത്.

മമ്മൂസ് ആണ് തന്റെ മോനായി ആദ്യം അഭിനയിച്ചത്. ഒരിക്കല്‍ സെറ്റില്‍ വണ്ടി വന്നു. കേറിക്കേ എന്ന് പറഞ്ഞു. താന്‍ കയറി ഇരുന്നു. ഒറ്റപ്പാലത്ത് മുഴുവന്‍ ഒന്ന് കറങ്ങി തിരിച്ചു കൊണ്ടാക്കി. സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല. ഇത്തിരി പ്രകടിപ്പിക്കണം. തന്റെ മനസ് നിറയെ സ്‌നേഹമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ.

Read more

അതറിഞ്ഞ് കൂട. പാവം, ശുദ്ധനാണ്. എങ്ങനെയാണ് സ്‌നേഹം കാണിക്കേണ്ടതെന്നൊന്നും അറിയില്ല. അത് പറഞ്ഞാല്‍ നിങ്ങള്‍ ചുമ്മാതിരിക്ക് എന്ന് പറയും എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. അതേസമയം, ‘ആണും പെണ്ണും’ ആണ് കവിയൂര്‍ പൊന്നമ്മയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നെഗറ്റീവ് റോളിലാണ് താരം ചിത്രത്തില്‍ വേഷമിട്ടത്.