പത്ത് ബോഡിഗാര്‍ഡ് ഉണ്ടായാലും മോശം അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് നടി സുസ്മിത സെന്‍. പതിനഞ്ച് വയസുള്ള കുട്ടിയില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനെ കുറിച്ച് സുസ്മിത പങ്കുവച്ച വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കവയൊണ് സുസ്മിത തന്റെ അനുഭവം പങ്കുവച്ചത്.
തങ്ങള്‍ക്ക് ബോഡിഗാര്‍ഡൊക്കെ ഉള്ളത് കൊണ്ട് മോശം പെരുമാറ്റങ്ങള്‍ അനുഭവിക്കേണ്ടി വരാറില്ലെന്നാണ് പലരും കരുതുന്നത്. പക്ഷെ സത്യം പറയട്ടെ, പത്ത് ബോഡിഗാര്‍ഡ് ഉണ്ടായിട്ടും കാര്യമില്ല. കുറഞ്ഞത് നൂറ് പേരെങ്കിലും ഉണ്ടാകുന്ന ജനക്കൂട്ടത്തെ നേരിടുമ്പോള്‍ പലപ്പോഴും തങ്ങളോട് അവര്‍ മോശമായി പെരുമാറാറുണ്ട്.
ആറു മാസം മുമ്പ് ഒരു അവാര്‍ഡ് ഫങ്ഷനില്‍ വച്ചൊരു അനുഭവമുണ്ടായി. പതിനഞ്ച് വയസ് മാത്രമുള്ളൊരു പയ്യനാണ് തന്നോട് മോശമായി പെരുമാറിയത്. ആള്‍ക്കൂട്ടമായതിനാല്‍ തനിക്ക് ആളെ ആദ്യം മനസിലായില്ലായിരുന്നു. പക്ഷെ താന്‍ കൈ പിന്നിലേക്ക് കൊണ്ടു പോയി അവനെ പിടിക്കുകയായിരുന്നു.
അവനൊരു കുട്ടിയായിരുന്നു. ആകെ അമ്പരന്നു പോയി. അവന് വെറും പതിനഞ്ച് വയസായിരുന്നു. താന്‍ അവന്റെ കഴുത്തിന്് പിടിച്ചുകൊണ്ട് നടന്നു. താന്‍ ബഹളം വച്ചാല്‍ നിന്റെ ജീവിതം അവസാനിച്ചുവെന്ന് പറഞ്ഞു. ആദ്യം തെറ്റ് ചെയ്‌തെന്ന് അവന്‍ സമ്മതിക്കാന്‍ തയ്യാറായില്ല.
Read more
പക്ഷെ താന്‍ തറപ്പിച്ച് പറഞ്ഞപ്പോള്‍ അവന് സ്വന്തം തെറ്റ് മനസിലായി. അവന്‍ സോറി പറയുകയും ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്നും പറഞ്ഞു. അവനെതിരെ നടപടിയെടുക്കാന്‍ പോയില്ല. കാരണം പതിനഞ്ച് വയസ് മാത്രമുള്ള അവനോട് ഇതൊക്കെ തെറ്റാണെന്ന് ആരും പറഞ്ഞ് പഠിപ്പിച്ചിട്ടില്ല എന്നാണ് സുസ്മിത പറഞ്ഞത്.