ലോകം തന്നെ ശത്രുവാണെന്ന് നിങ്ങള്‍ കരുതുന്നു; സൈബര്‍ സഖാക്കളെ ട്രോളി വൈറല്‍ ഗാനം; നിരോധിച്ച് ചൈന

മലേഷ്യന്‍ ഗായകനായ നമവീയുടെ പുതിയ സംഗീത ആല്‍ബം നിരോധിച്ച് ചൈന. ഫ്രാജൈല്‍ എന്ന ആല്‍ബമാണ് ചൈന നിരോധിച്ചത്. ചൈനയെയും ചൈനീസ് ജനങ്ങളെയും അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അനുഭാവികള്‍ ഓണ്‍ലൈനില്‍ ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ ആക്രമിക്കുന്നതിനെ സംഗീത ആല്‍ബത്തില്‍ പരിഹസിക്കുന്നുണ്ട്. ചൈനീസ് ഭരണ കൂടത്തിനെതിരെയുള്ള പരിഹാസം, സൈബര്‍ സഖാക്കളുടെ ഓണ്‍ലൈനിലെ ആക്രമണങ്ങള്‍, ഹോങ്കോങ്, തായ്വാന്‍ വിഷയം എന്നിവ ഫ്രാജൈല്‍ എന്ന ആല്‍ബത്തിലുണ്ട്.

ലിറ്റില്‍ പിങ്ക്‌സ് എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഓണ്‍ ലൈന്‍ സൈബര്‍ പോരാളികളെ നന്നായി പരിഹസിക്കുന്നുണ്ട് വരികളില്‍. നമവീ തന്നെ എഴുതിയ വരികള്‍ പാടിയിരിക്കുന്നത് ഇദ്ദേഹവും ഓസ്‌ട്രേലിയന്‍ ചൈനീസ് സിംഗറായ കിംബെര്‍ലി ചെനും ചേര്‍ന്നാണ്. ചൈനീസ് ഭാഷയായ മാന്‍ഡറിലാണ് വരികള്‍. ആല്‍ബം ശ്രദ്ധ നേടിയതോടെ ചൈന വിലക്കുമായി രം?ഗത്തെത്തി.

Read more