പെന്‍ഷനുകാര്‍ പിച്ച ചട്ടിയെടുക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ 'ധനസഹായം'; ഒറ്റ നിവേദനത്തില്‍ മാതൃഭൂമിയും ഡിസിബുക്കും സ്വന്തമാക്കിയത് ലക്ഷങ്ങള്‍

കെഎസ്ആര്‍ടിസി അടക്കമുള്ളവയിലെ പെന്‍ഷന്‍ മുടങ്ങി സംസ്ഥാനം കടത്തില്‍നിന്നു കടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ “ധനസഹായം”. മാതൃഭൂമിക്കും ഡിസി ബുക്കിനുമാണ് വെറുമൊരു നിവേദനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ സര്‍ക്കാര്‍ കൈമാറുന്നത്.

മാതൃഭൂമി മനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാര്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പത്തുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സ് പരിപാടിക്കുള്ള “ധനസഹായ”മായാണ് ഈ തുക നല്‍കിയിരക്കുന്നത്. “”3452-80-104-98-34 പി. എന്ന ശീര്‍ഷകത്തിലാണ്, തുക അനുവദിക്കുന്നതിന് ടൂറിസം വകുപ്പ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിയത്.

Tourism Mathrubhoomi by southlive on Scribd

ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2018 പരിപാടിക്ക് ധനസഹായമായി അഞ്ചു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ സെക്രട്ടറിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ “ധനസഹായം”. “”3452-80-104-99 പൈതൃകം, പരിസ്ഥിതി, സംസ്‌കാരം എന്നിവയുടെ സംരക്ഷണവും നിലനിര്‍ത്തലും പരിപോഷണവും എന്ന ശീര്‍ഷകത്തിലാണ് ഡിസിബുക്കിന് സര്‍ക്കാര്‍ പണം കൈമാറിയിരിക്കുന്നത്.

Tourism DC (1) by southlive on Scribd


മാതൃഭൂമിയും ഡിസിയും സര്‍ക്കാരില്‍ നിന്ന് മുന്‍പും ലക്ഷങ്ങളുടെ ധനസഹായം കൈപറ്റിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി മലയാളത്തിലെ മുഖ്യധാരമാധ്യമങ്ങള്‍ എല്ലാം സര്‍ക്കാരിന്റെ “ധനസഹായം”കൈപ്പറ്റിയിവരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.

Read more

കെ.എസ്.ആര്‍.ടി.സി കുടുംബപെന്‍ഷന്‍ മുടങ്ങി ജീവിതം വഴിമുട്ടിയ വീട്ടമ്മ കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയതിരുന്നു. എന്നാല്‍ ഇവരുടെ കുടുംബത്തെ സര്‍ക്കാര്‍ ഇതുവരെ തിരിഞ്ഞ് നോക്കിയില്ല. വിവിധ വകുപ്പുകളില്‍ നിന്നു വിരമിച്ച ജീവനക്കാര്‍ക്ക് ഈ മാസത്തെ പെന്‍ഷന്‍ ഇതുവരെ നല്‍കാന്‍ സാധിക്കാത്തപ്പോഴാണ് മാധ്യമങ്ങളെ പ്രീണിപ്പിക്കാനായി ഖജനാവില്‍ നിന്ന് വഴിവിട്ട് ലക്ഷങ്ങള്‍ നല്‍കുന്നത്.