സമരങ്ങളും വാർത്താസമ്മേളനങ്ങളും കൊണ്ട് മാത്രം സംസ്ഥാനത്ത് അധികാരം നേടാൻ കഴിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേതാക്കളോട് പറഞ്ഞു. കോൺഗ്രസ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പരാമർശം. ഒത്തൊരുമയുടെ രസതന്ത്രമില്ലെങ്കിൽ തിരിച്ചുവരവ് സാധ്യമല്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ഇന്ന് പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാവും യോഗത്തിൽ ചർച്ചയാവുക.
അതേ സമയം കോൺഗ്രസിൽ പുഃനസംഘടന വേഗത്തിലാക്കാൻ ലീഡേഴ്സ് മീറ്റിൽ തീരുമാനമെടുത്തു . നേതാക്കൾക്കിടയിലെ എതിർപ്പുകൾ പരിഹരിക്കുന്നതിന് കെ സി വേണുഗോപാൽ തന്നെ മുൻകൈയെടുക്കും. കഴിഞ്ഞ ദിവസം രാത്രി കേരളത്തിൽ നിന്നുള്ള എംപിമാരുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും എംപിമാരും ചേർന്നുള്ള യോഗവും ഉണ്ടായി.
Read more
കെപിസിസി പുനഃസംഘടന പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ പ്രസിഡന്‍റ് സ്ഥാനത്ത് തുടരില്ലെന്ന് കെ സുധാകരൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഭാരവാഹികളെ തീരുമാനിക്കാൻ കഴിയാത്തതിനാൽ പ്രതീക്ഷക്കൊത്ത് ഉയരാൻ തനിക്ക് കഴിയുന്നില്ലെന്നായിരുന്നു ലീഡേഴ്സ് മീറ്റിൽ കെ സുധാകരൻ പറഞ്ഞത്. സംഘടനാ രേഖയും രാഷ്ട്രീയ രേഖയും ലീഡേഴ്സ് മീറ്റിൽ കെ സുധാകരൻ അവതരിപ്പിച്ചു.