പൊലീസിന് ഉള്‍പ്പെടെ 141 പുതിയ മഹീന്ദ്ര ബൊലേറോ; 12.27 കോടി അനുവദിച്ച് സര്‍ക്കാര്‍

പൊലീസ്, ഫിംഗര്‍ പ്രിന്റ് ബ്യൂറോ, എക്സൈസ് എന്നിവയ്ക്കായി 141 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി 12.27 കോടി രൂപ അനുവദിച്ചു. പൊലീസ് സ്റ്റേഷനുകള്‍ക്കായി 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ 8,26,74,270 രൂപ അനുവദിച്ചു.

ഫിംഗര്‍ പ്രിന്റ് ബ്യൂറോക്കു വേണ്ടി 1,87,01,820 രൂപയ്ക്ക് 20 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ ആണു വാങ്ങുക. എക്സൈസ് വകുപ്പിന് 23 മഹീന്ദ്ര നിയോ വാഹനങ്ങള്‍ വാങ്ങാന്‍ 2,13,27,170 രൂപ അനുവദിച്ചു.

Read more

വാഹനങ്ങള്‍ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രം വാങ്ങണമെന്ന വ്യവസ്ഥയിലാണ് അനുമതി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ട്രഷറി നിയന്ത്രണം തുടരുമ്പോഴാണ് സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്.