16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലത്ത് കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയെയാണ് വളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.

ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന 16 വയസുകാരനെ ഡിസംബർ ഒന്നിനാണ് യുവതി വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. മറ്റൊരാളുമായി പ്രണയത്തിലായിരുന്ന യുവതിയെ വീട്ടുകാർ കാമുകനെ കാണാതിരിക്കാനായി പെൺകുട്ടിയെ 16കാരൻ്റെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു.

പിന്നീടാണ് പതിനാറുകാരനെ വീട്ടിൽ നിന്നും വിളിച്ചുകൊണ്ട് പോയി പെൺകുട്ടി പീഡിപ്പിക്കുന്നത്. മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ താമസിപ്പിച്ചായിരുന്നു പീഡനം. ഇതുസംബന്ധിച്ച് യുവതി മൊഴി നൽകിയെന്ന് വളികുന്നം പൊലീസ് ഇൻസ്പെക്‌ടർ ടി ബിനുകുമാർ പറഞ്ഞു. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വ്യാഴാഴ്ച‌ രാവിലെ പത്തനംതിട്ട ബസ്റ്റാൻഡിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.