കണ്ണൂരില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി പീഡന കേസില്‍ അറസ്റ്റില്‍. ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ജിജോ തില്ലങ്കേരി അറസ്റ്റിലായത്. ഇരയുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
നവംബര്‍ 19ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരിയുടെ വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ജിജോ തില്ലങ്കേരി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസില്‍ നല്‍കിയ പരാതി. മുഴക്കുന്ന് പൊലീസില്‍ ആണ് യുവതി പ്രതിയ്‌ക്കെതിരെ പരാതി നല്‍കിയത്.
ഇതേ തുടര്‍ന്ന് മുഴക്കുന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി.