നീ പോടാ, ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുത്; പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം; ചാനല്‍ ചര്‍ച്ചയില്‍ നേരിട്ട് ഏറ്റുമുട്ടി ക്ഷമയും ശ്രീജിത്ത് പണിക്കരും, വീഡിയോ വൈറല്‍

ചാനല്‍ ചര്‍ച്ചയില്‍ പരസ്പരം പോര്‍ വിളിച്ച് കോണ്‍ഗ്രസ് വ്യക്താവ് ക്ഷമ മുഹമ്മദും നിരീക്ഷകനായ ശ്രീജിത്ത് പണിക്കരും. ഇന്നലെ 24 ന്യൂസ് ചാനലില്‍ നടന്ന ‘നുണകളുടെ വ്യാപാരിയോ?’ എന്ന പേരില്‍ വേണു ബാലകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ചര്‍ച്ചയില്‍ രാഷ്ട്രീയ നിരീക്ഷകനായ എംഎന്‍ കാരശേരിയും അഭിഭാഷകനായ അഡ്വ. പ്രശാന്ത് പദ്മനാഭനും അതിഥികളായിരുന്നു.

ചര്‍ച്ച ആരംഭിച്ച് ആദ്യ മിനിട്ടുകളില്‍ തന്നെ ശ്രീജിത്ത് പണിക്കരെ നീ, നിന്റെ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ക്ഷമ വിശേഷിപ്പിച്ചത്. ഇതില്‍ ശ്രീജിത്ത് പണിക്കര്‍ പരാതിപ്പെട്ടതോടെ അവതാരകനായ വേണു ഇടപെട്ട് തിരുത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി ശ്രീജിത്ത് പണിക്കര്‍ മറുപടി പറയാന്‍ തുടങ്ങിയതോടെ ക്ഷമ പൊട്ടിത്തെറിച്ചു.

കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ട് ബിജെിപിയില്‍ ചേര്‍ന്നത് ശ്രീജിത്ത് പരാമര്‍ശിച്ചതാണ് ക്ഷമയെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ പാര്‍ട്ടിയിനിന്ന് കടുത്ത അപമാനം നേരിട്ടതായും പാര്‍ട്ടി നേതൃത്വം സ്ത്രീകളെ അപമാനിക്കുന്നുവെന്ന് രാധിക ആരോപിച്ചിരുന്നുവെന്ന് ശ്രീജിത്ത് പറഞ്ഞു.

രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെതിരെയും രാധിക രംഗത്തെത്തിയിരുന്നുവെന്നും. ജീവിതത്തിന്റെ 22 വര്‍ഷത്തിലേറെ കാലം പാര്‍ട്ടിക്ക് വേണ്ടി നല്‍കിയ തനിക്ക് രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു, തുടര്‍ന്നാണ് തനിക്ക് കോണ്‍ഗ്രസ് വിടേണ്ടി വന്നുവെന്നും രാധിക പറഞ്ഞിരുന്നുവെന്നും ചര്‍ച്ചയില്‍ ശ്രീജിത്ത് പറഞ്ഞു.

എന്നാല്‍, രാധിക ഖേര കോണ്‍ഗ്രസിന്റെ ദേശീയ വ്യക്താവല്ലെന്നും ചുമ്മാ ചാനലില്‍ വന്ന് നുണ പറയരുതെന്നും ക്ഷമ തിരുത്തി. എന്നാല്‍, എല്ലാ മാധ്യമങ്ങളും രാധികയെ വ്യക്താവ് എന്ന പേരിലാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്ന് നിലപാടാണ് ശ്രീജിത്ത് കൈകൊണ്ടത്.

ഇതോടെ ക്ഷമ പൊട്ടിത്തെറിക്കുകയായിരുന്നു. നീ ബിജെപിയല്ലേ, നിനക്ക് അവിടുന്ന് കിട്ടുന്ന വിവരമല്ലേ ഇത്, നീ ആര്‍എസ്എസ് അല്ലേ, നീ ആര്‍എസ്എസിന്റെ വ്യക്തവല്ലേയെന്നും ക്ഷമ ചോദിച്ചു.

ഇതോടെ ചര്‍ച്ചയിലെ പാനലിസ്റ്റുകളെ പേരുവിളിക്കണമെന്ന് വേണു ആവശ്യപ്പെട്ടു. എന്നാല്‍, ഇതു കേള്‍ക്കാതെ ശ്രീജിത്തിനെ ഞാന്‍ നീയെന്നുമാത്രമെ വിളിക്കുമെവന്ന് ക്ഷമ വ്യക്തമാക്കി. ശ്രീജിത്ത് ഒരു നുണയനാണെന്നും അവര്‍ തുറന്നടിച്ചു.

ഷമ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരുമല്ല എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത് ശ്രീജിത്ത് ചര്‍ച്ചയില്‍ ഉന്നയിച്ചു. എന്നാല്‍, സുധാകരനെ പ്രതിപക്ഷ നേതാവ് വിഡി ശതീശന്‍ തിരുത്തിയിട്ടുണ്ടെന്നും ക്ഷമ പറഞ്ഞു.

ശ്രീജിത്ത് ഒരു തെമ്മാടിയാണെന്നും ക്ഷമ നിലപാട് എടുത്തു. തുടര്‍ന്ന് വിദ്വേഷ പ്രസംഗം നടത്തിയതില്‍ കോണ്‍ഗ്രസ് വ്യക്താവായ താങ്ങള്‍ക്കെതിരെ കേസില്ലേയെന്ന് ശ്രീജിത്ത് ചര്‍ച്ചയുടെ അവസാനം തിരിച്ച് ചോദിച്ചപ്പോള്‍ ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് വേണുവിനോട് ക്ഷമ ആവശ്യപ്പെടുകയായിരുന്നു. പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം കേട്ടോയെന്ന് ശ്രീജിത്ത് പറഞ്ഞു.

തുടര്‍ന്ന് ചാനല്‍ ചര്‍ച്ചയുടെ അവസാനം വിശദീകരിക്കാനുള്ള അവസരം വേണു ശ്രീജിത്തിന് നല്‍കി. ക്ഷമയുടെ പരാമര്‍ശങ്ങളില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും ഇങ്ങനെയുള്ള ആള്‍ക്കാരെയാണോ ചാനല്‍ ചര്‍ച്ചയ്ക്ക് വിടുന്നതെന്ന് കോണ്‍ഗ്രസ് ചിന്തിക്കണമെന്നും ശ്രീജിത്ത് പറഞ്ഞു. ഇതാണോ കോണ്‍ഗ്രസിന്റെ സംസ്‌കാരവും രാഷ്ട്രീയവും. ചാനല്‍ ചര്‍ച്ചകളില്‍ മനോഹരമായി സംസാരിക്കുന്ന രാഹുല്‍ മാങ്കുട്ടത്തിനെയും അബിന്‍ വര്‍ക്കിയെ പോലുള്ളവരുടെ പേരുകള്‍ പേരും നേരാവണ്ണം മലയാളം പോലും വ്യക്തമായി പറയാന്‍ അറിയാത്ത ക്ഷമ നശിപ്പിക്കുമെന്നും ശ്രീജിത്ത് പണിക്കര്‍ ആരോപിച്ചു.