സംസ്ഥാനത്ത് മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുന്നു. അത്തരം ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങരുതെന്ന് ബിഷപ്പ് പറഞ്ഞു.
അടുത്ത കാലങ്ങളില്‍ ഉണ്ടായ പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുകയാണ്. അതിനുള്ള അവസരം നല്‍കരുത്. പ്രതിലോമ ശക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനായി നമ്മള്‍ മുറുകെ പിടിച്ച വലിയ സംസ്‌കാരം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് കീഴടങ്ങരുത്.
മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ചു മാതൃകയാക്കി അതിനെ നേരിടണം. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മലയാളികള്‍ കീഴടങ്ങരുതെന്നും, എല്ലായിപ്പോഴും മത സൗഹാര്‍ദം എന്നും ശക്തമായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
Read more
കോഴിക്കോട് താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന പെസഹാ പ്രാര്‍ത്ഥനകള്‍ക്ക് ബിഷപ്പ് മാര്‍ റെമീജിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങല്‍ മാറിയതോടെ നൂറ് കണക്കിന് വിശ്വാസികളാണ് പ്രാര്‍ത്ഥനകള്‍ക്കായി എത്തിച്ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.