ഇടപ്പള്ളിയിലെ പോണേക്കരയില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഹോക്കിതാരം ശ്യാമിലിയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങളാണ് ശ്യാമിലി ഡയറിയില്‍ കുറിച്ചിരിക്കുന്നത്. തന്റെ മുന്നില്‍ വെച്ച് തന്റെ സുഹൃത്തുമായി സെക്‌സില്‍ ഏര്‍പ്പെടുകയും തന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യുമെന്നും പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണമെന്നും ഡയറി കുറിപ്പില്‍ പറയുന്നു.
‘എന്നെ നിര്‍ബന്ധിച്ചു കള്ള്, ബീയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാന്‍ തുടങ്ങി. സെക്‌സ് വീഡിയോ കാണാന്‍ നിര്‍ബന്ധിക്കും. വൃത്തികേടുകള്‍ പറയിപ്പിക്കും. ഞാന്‍ സാധാരണ നിലയിലാകുമ്പോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു വഴക്കിടും. എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു’ എന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
തന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടുണ്ടാക്കി പല പെണ്‍കുട്ടികളുമായും ഭര്‍ത്താവ് ചാറ്റ് ചെയിതിരുന്നുവെന്നും ശ്യാമിലി ആരോപിച്ചിരുന്നു. ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു ബന്ധുക്കള്‍ പരാതി നല്‍കി.
Read more
ഏപ്രില്‍ 25ന് വൈകിട്ടാണ് ശ്യാമിലിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് മാസത്തില്‍ കേരള ഒളിംപിക് ഗെയിംസില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനിരിക്കെയാണ് ശ്യാമിലിയുടെ മരണം. തിരുവല്ല സ്വദേശിയാണ് ശ്യാമിലിയുടെ ഭര്‍ത്താവ്.